Image

ബംഗളുരൂവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

Published on 15 August, 2015
ബംഗളുരൂവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു
ബംഗളൂരു: കര്‍ണാടക-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ കാര്‍ മറിഞ്ഞ്‌ മലയാളി യുവതിയടക്കം രണ്‌ടുപേര്‍ മരിച്ചു. മലയാളികളടക്കം അഞ്ചു പേര്‍ക്ക്‌ ഗുരുതര പരിക്കേറ്റു. കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശിനി ഷാരോണ്‍ ജോസഫ്‌ (24), ജാര്‍ഖണ്ഡ്‌ സ്വദേശിനി ഷബാബി ഝാ എന്നിവരാണ്‌ മരിച്ചത്‌.

ഐടി പ്രഫഷണലുകള്‍ സഞ്ചരിച്ച വാഹനം ഹൊസൂരിനു സമീപം നിയന്ത്രണംവിട്ടു മരത്തിലിടിച്ച ശേഷം മറിയുകയായിരുന്നു. ഹൊഗനക്കലിലേക്കു വിനോദയാത്ര പോയതായിരുന്നു സംഘം. 12 പേരാണ്‌ വാഹനത്തിലുണ്‌ടായിരുന്നത്‌. പരിക്കേറ്റവരെ ഹൊസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക