Image

കേരളത്തില്‍ അര്‍ബുദം പടരുന്നത് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

Published on 14 August, 2015
കേരളത്തില്‍ അര്‍ബുദം പടരുന്നത് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കേരളത്തില്‍ അര്‍ബുദരോഗം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തിന്റെ കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സബാസ്റ്റിയന്‍ കണ്‍വീനറായ സമിതിയില്‍ ഡോ.വി.പി.ഗംഗാധരന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീശന്‍, ഡോ.പി.ഗംഗാധരന്‍ (അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), ഡോ.ഏലിയാമ്മ മാത്യു(ആര്‍.സി.സി), ഡോ.അജയ് കുമാര്‍ (കോഴിക്കോട് മെഡി.കോളേജ്), ഡോ.ശ്യാം സുന്ദര്‍ (കണ്‍സള്‍ട്ടന്റ്, ഹെല്‍ത്ത് സര്‍വീസസ്) എന്നിവര്‍ അംഗങ്ങളാണ്.

ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആഗസ്ത് ഒന്നിനിറങ്ങിയ ഉത്തരവില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക