Image

കശ്മീരികളെ കൈവിടില്ലെന്ന് പാക് ഹൈകമീഷണര്‍

Published on 14 August, 2015
കശ്മീരികളെ കൈവിടില്ലെന്ന് പാക് ഹൈകമീഷണര്‍


ന്യൂഡല്‍ഹി: അടുത്താഴ്ച ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കാനിരിക്കെ കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തത്തെി. കശ്മീരികള്‍ക്കും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടത്തിനുമുള്ള പിന്തുണ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പാക് സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളുടെ ആഗ്രഹം ഒരിക്കലും അവഗണിക്കാനാവില്ല. അത് പരിഹരിക്കപ്പെടുകതന്നെ വേണം അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ സംഭാഷണം നടത്തി. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ. രാഘവനും പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമാണ് വെള്ളിയാഴ്ച ടെലിഫോണില്‍ സംസാരിച്ചത്. 23നാണ് സര്‍താജ് ഇന്ത്യയില്‍ വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക