Image

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്: സൈന സെമിയില്‍

Published on 14 August, 2015
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്: സൈന സെമിയില്‍


ജകാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യയുടെ സൈന നെഹ്വാള്‍ വനിതാ സിംഗ്ള്‍സ് സെമിയില്‍ കടന്നു. വീറുറ്റ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനെ വീഴ്ത്തിയാണ് സൈന മെഡലുറപ്പിച്ച് സെമിയിലത്തെിയത്. ലോങ് റാലികളും ഡ്രോപ് ഷോട്ടുകളും കരുത്തുറ്റ പ്‌ളേസിങ്ങുകളുമായി നീണ്ട മത്സരം മൂന്നാം സെറ്റിലെ അവസാന മാച്ച് പോയന്റില്‍ മാത്രമാണ് തീരുമാനമായത്. സ്‌കോര്‍: 21-15, 19-21, 21-19.
സെമിയില്‍ ഇന്തോനേഷ്യയുടെ സീഡില്ലാ താരം ഫനെത്രി ലിന്‍ഡാവെനാണ് സൈനയുടെ എതിരാളി. നാലാം സീഡ് തായ്‌പേയ്യുടെ യിങ് തായ്‌സുവിനെ അട്ടിമറിച്ചാണ് ഫനെത്രി മുന്നേറിയത്.

അതേസമയം, രണ്ടുതവണ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞ പി.വി. സിന്ധുവിനെ കൊറിയയുടെ ജി യുന്‍ സങ് വീഴ്ത്തി. സ്‌കോര്‍ 21-17, 19-21, 21-16. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി. ജപ്പാന്റെ നോകോ ഫുകുമാന്‍കുറുമി യൊനാ സഖ്യമാണ് 25-23, 21-14 സ്‌കോറിന് ഇന്ത്യന്‍ കൂട്ടിനെ കെട്ടുകെട്ടിച്ചത്.

ഇതോടെ, ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം സൈനയില്‍ മാത്രമായി. കഴിഞ്ഞ അഞ്ചുതവണയും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി വീണുപോയ ഇന്ത്യന്‍ ടോപ്‌സീഡ് താരം ആറാം ശ്രമത്തിലാണ് ലോകചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലത്തെുന്നത്. ഒളിമ്പിക്‌സ് വെങ്കലം വരെ നേടിയ കരിയറിലേക്ക് ആദ്യമായി ലോകചാമ്പ്യന്‍ഷിപ്പില്‍നിന്ന് മെഡലും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക