Image

മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുതാണു മനുഷ്യാവകാശം: മനുഷ്യാവകാശ കമ്മീഷന്‍

Published on 14 August, 2015
മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുതാണു മനുഷ്യാവകാശം: മനുഷ്യാവകാശ കമ്മീഷന്‍

  ന്യൂഡല്‍ഹി: തെരുവുനായശല്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുതാണു മനുഷ്യാവകാശമെന്നു കമ്മീഷന്‍ പറഞ്ഞു. മനുഷ്യജീവന്‍ സംരക്ഷിക്കേണ്ടതിനാണു പ്രഥമ പരിഗണന നല്‍കേണ്ടത്. തെരുവുനായശല്യം പരിഹരിക്കാന്‍ വന്ധ്യംകരണം മാത്രം പോരാ. പൊതുസമൂഹം ഇക്കാര്യം സജീവമായി ചര്‍ച്ചചെയ്യണമെന്നും കമ്മീഷന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനു നോട്ടീസയച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക