Image

രാധേ മായ്ക്ക് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം

Published on 14 August, 2015
രാധേ മായ്ക്ക് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം


മുംബൈ: വിവാദ ആള്‍ദൈവം രാധേ മായ്ക്കു മുംബൈ ഹൈക്കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന രാധേ മായ്ക്ക് ഇടക്കാല ജാമ്യം ആശ്വാസമായി. എന്നാല്‍, എല്ലാ ബുധനാഴ്ചയും രാധേ മാ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നു കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പോലീസ് ചോദ്യംചെയ്യലില്‍ രാധേ മായുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതോടെ ഇവര്‍ വെള്ളിയാഴ്ച അറസ്റ്റിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം മുംബൈ സെഷന്‍സ് കോടതി രാധേ മായ്ക്ക് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് ഇവരുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ഈ മാസം അഞ്ചിനു നികി ഗുപ്തയെന്ന യുവതിയാണ് ആള്‍ദൈവത്തിനെതിരേ പരാതി നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിക്കാന്‍ ഭര്‍ത്താവിനേയും കുടുംബത്തേയും പ്രേരിപ്പിച്ചുവെന്നാണു കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക