Image

ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതു തടയാനാകില്ലെന്ന് സുപ്രീം കോടതി

Published on 14 August, 2015
ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതു തടയാനാകില്ലെന്ന് സുപ്രീം കോടതി

 
ന്യൂഡല്‍ഹി: ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതു തടയാന്‍ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്തുള്ള ഹര്‍ജിയുടെ വാദത്തിനിടെ ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ കാളീശ്വരം രാജാണ് എജി ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്നതു തടയണമെന്നാവശ്യപ്പെട്ടത്. എന്നാല്‍, എജി ഹാജരാകുന്നതില്‍ ചട്ടലംഘനമുണ്‌ടെങ്കില്‍ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നു കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ പരിധിയില്‍ വരുന്ന ആളല്ല എജി. ബാറുടമകള്‍ക്കുവേണ്ടി എജി ഹാജരാകുന്നതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന പ്രതാപന്റെ വാദവും കോടതി അംഗീകരിച്ചില്ല.

എന്നാല്‍, എജി ഹാജരാകുന്നതിനെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തയാറായില്ല. ബാറുടമകള്‍ക്കു വേണ്ടി എജി ഹാജരാകുന്നതു തടയണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. എജി ഹാജരായതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക