Image

തിശൂലവുമായി രാധേ മാ ചോദ്യം ചെയ്യലിനു എത്തിയത്‌ വിവാദത്തില്‍

Published on 14 August, 2015
തിശൂലവുമായി രാധേ മാ ചോദ്യം ചെയ്യലിനു എത്തിയത്‌ വിവാദത്തില്‍
മുംബയ്‌: സ്‌ത്രീധന പീഡന കേസില്‍ പ്രതിയായ ആള്‍ദൈവം രാധേ മാ ത്രിശൂലവുമായി മുംബയ്‌ പൊലീസിന്‌ മുന്നില്‍ ഹാജരായത്‌ വിവാദത്തിലായി. പതിവ്‌ രീതിയിലുള്ള വേഷവിധാനങ്ങള്‍ അണിഞ്ഞ്‌ കൈയില്‍ ത്രിശൂലവുമായി തന്റെ വെള്ള എസ്‌.യു.വിയിലാണ്‌ രാധേ മാ കാന്തിവാലി പൊലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. രാധേ മാ ഹാജരാവുമെന്ന്‌ അറിഞ്ഞ്‌ ഏതാണ്ട്‌ നിരവധി പേര്‍ പൊലീസ്‌ സ്‌റ്റേഷന്‌ സമീപത്ത്‌ തടിച്ചു കൂടിയിരുന്നു. കൈകള്‍ കൂപ്പിയും നിശബ്ദമായും പ്രാര്‍ത്ഥിച്ചും അവര്‍ അവിടയൊക്കെ നടന്നു. രാധേ മാ എന്നെഴുതിയ ബാന്‍ഡുകളും അവരില്‍ ചിലര്‍ ധരിച്ചിരുന്നു.

മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭര്‍ത്താവിനോടും വീട്ടുകാരോടും ഏഴ്‌ ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു എന്നാണ്‌ രാധേ മായ്‌ക്കെതിരായ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക