Image

വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അതിരൂപത നേതൃത്വം

Published on 14 August, 2015
വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അതിരൂപത നേതൃത്വം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കുന്നതിന്  ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യവുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചര്‍ച്ച നടത്തി. അദാനി ഗ്രൂപ്പിന്‍െറ വിഴിഞ്ഞം പദ്ധതിയുടെ ചുമതലയുള്ള സന്തോഷ് മഹാപാത്രയും പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍ക്ക് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത നേതൃത്വം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി.

വന്‍കിട കപ്പലുകള്‍ വരുമ്പോള്‍ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകും, കടലിന് ആഴംകൂട്ടുന്നതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് സഭ മുന്നോട്ടുവെക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോയാല്‍ പദ്ധതി തടയുമെന്നും വ് സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക