Image

മദ്യനയം: വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി

Published on 14 August, 2015
മദ്യനയം: വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഫൈവ് സ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്കുകയും ഫോര്‍ സ്റാറുകള്‍ക്ക് നല്കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. വിവേചനമുണ്ടായെങ്കില്‍ ഫൈവ് സ്റാര്‍ ബാറുകളുടെ ലൈസന്‍സും റദ്ദാക്കണമെന്നും കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക