Image

ഗുരുവായൂര്‍ ആനക്കോട്ടയിലെ എലൈറ്റ് നാരായണന്‍കുട്ടി ചരിഞ്ഞു

Published on 11 August, 2015
ഗുരുവായൂര്‍ ആനക്കോട്ടയിലെ എലൈറ്റ് നാരായണന്‍കുട്ടി ചരിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ എലൈറ്റ് രാമന്‍കുട്ടി ചരിഞ്ഞു. രണ്ടു ദിവസമായി എരണ്ടക്കെട്ടു മൂലം അസ്വസ്ഥത അനുഭവിച്ചിരുന്ന ആന ഇന്ന് രാവിലെ തളര്‍ന്നുവീഴുകയായിരുന്നു. 

രേഖകള്‍ പ്രകാരം 64 വയസ്സാണെങ്കിലും നാരായണന്‍ക്കുട്ടിക്ക് 75 വയസ്സ് പ്രായമുണ്ടെന്നാണ് കണക്ക്. 1972 ഒക്ടോബര്‍ 23 ന് തൃശ്ശൂര്‍ എലൈറ്റ് ഫാബ്രിക്‌സ് ഉടമ ടി ആര്‍ രാഘവനാണ് ആനയെ ഗുരുവായൂരപ്പന് നടത്തിയിരുത്തിയത്. അങ്ങിനെയാണ് നാരായണന്‍ക്കുട്ടിക്ക് പേരിനു മുമ്പില്‍ എലൈറ്റ് എന്ന വിശേഷണം കൂടിയുണ്ടായത്. 

ആനക്കോട്ടയിലെ തലമുതിര്‍ന്ന കൊമ്പന്‍മാരില്‍ ഒരാളാണ് നാരായണന്‍ക്കുട്ടി. നല്ല ലക്ഷണമൊത്ത നാടന്‍ ആനയെന്നാതായിരുന്നു പ്രത്യേകത. ചട്ടക്കാരനല്ലാതെ മറ്റു പാപ്പാന്‍മാരെയൊന്നും അടുപ്പിക്കാത്ത സ്വാഭാവമുള്ളതിനാല്‍ നാരായണന്‍ക്കുട്ടിയെ എന്നും വ്യത്യസ്തനാക്കി. ആദ്യകാല പാപ്പാനായിരുന്ന ദിവാകരനെ എഴുന്നെള്ളിപ്പു ദിവസം കുത്തിക്കൊന്നതുകാരണം ആനയുടെ പേര് കരിമ്പട്ടികയില്‍ വീണു. അങ്ങിനെ ഏറെകാലം പുറത്തേക്കു കൊണ്ടുപോകാതെ കെട്ടുംതറിയില്‍തന്നെയായിരുന്നു ആനക്ക് സ്ഥാനം. ശെല്‍വരാജ് എന്ന പാപ്പാന്‍ എത്തിയപ്പോഴായിരുന്നു കൊമ്പന്‍ വരുതിയിലായത്. 33 വര്‍ഷം ശെല്‍വരാജിനെയല്ലാതെ ആന ആര്‍ക്കും കൂട്ടാക്കിയില്ല. ശെല്‍വരാജ് വിരമിച്ചശേഷം ആറന്‍മുള മോഹന്‍ദാസായി പാപ്പാന്‍. ഇപ്പോള്‍ സദാശിവന്‍, രാജേന്ദ്രപ്രസാദ്, അജയ്കുമാര്‍ എന്നിവരാണ് പാപ്പാന്‍മാര്‍. 

2013 മീനഭരണിക്ക് ആളാംകുളം ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു നാരായണന്‍ക്കുട്ടിയെ ഏറ്റവും ഒടുവില്‍ എഴുന്നെളളിച്ചത്. അന്ന് കൂട്ടാനയുടെ കുത്തേറ്റു. അതിനുശേഷം ആനയെ പുറം എഴുന്നെള്ളിപ്പുകള്‍ക്കൊന്നും അയച്ചില്ല. എലൈറ്റ് നാരായണന്‍ക്കുട്ടി ചരിഞ്ഞതോടെ ആനക്കോട്ടയില്‍ ആനകളുടെ എണ്ണം 57 ആയി. 
http://www.mathrubhumi.com/story.php?id=568082

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക