Image

എല്‍.പി.ജിക്കും പൊതുവിതരണ സമ്പ്രദായത്തിനും ആധാര്‍ നിര്‍ബന്ധമാക്കാം: സുപ്രീംകോടതി

Published on 11 August, 2015
എല്‍.പി.ജിക്കും പൊതുവിതരണ സമ്പ്രദായത്തിനും ആധാര്‍ നിര്‍ബന്ധമാക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡിക്കും പൊതുവിതരണ സമ്പ്രദായത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ മറ്റു പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍ കാര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്. ആധാര്‍ നിര്‍ബന്ധമാക്കിയ വിവരം ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക