Image

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധം

Published on 11 August, 2015
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധം

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.എം സംഘടിപ്പിച്ച ജനകീയപ്രതിരോധം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയായിരുന്നു ധര്‍ണ. 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുത്തതോടെ ജനകീയ പ്രതിരോധത്തിന് സമാപനമായി.

ദേശീയ പാതയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫിസ് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ 1000 കിലോമീറ്ററിലാണ് ധര്‍ണ സംഘടിപ്പിച്ചത്. മഞ്ചേശ്വരത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന കണ്ണിയായി. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ രാജ്ഭവന് മുന്നില്‍ ജനകീയപ്രതിരോധത്തില്‍ അണിചേര്‍ന്നു.

ദേശീയപാതക്കു പുറമെ എം. സി റോഡില്‍ റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്ററും, ഇടുക്കിയില്‍ 70 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, വയനാട് 40 കിലോമീറ്ററുമാണ് ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്.

കാസര്‍കോട് പി. കരുണാകരന്‍, കണ്ണൂര്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വയനാട് ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, വി.വി. ദക്ഷിണാമൂര്‍ത്തി, മലപ്പുറം എ. വിജയരാഘവന്‍, പാലക്കാട് എ.കെ. ബാലന്‍, തൃശൂര്‍ ബേബിജോണ്‍, എറണാകുളം എം.എ. ബേബി, എം.സി. ജോസഫൈന്‍, ഇടുക്കി എം.എം. മണി, കോട്ടയം വൈക്കം വിശ്വന്‍, ആലപ്പുഴ ടി.എം. തോമസ് ഐസക്, പത്തനംതിട്ട കെ.ജെ. തോമസ്, കൊല്ലം പി.കെ. ഗുരുദാസന്‍, എം.വി. ഗോവിന്ദന്‍, എന്നിവര്‍ ജനകീയ പ്രതിരോധത്തിന് നേതൃത്വം നല്‍കി.

വിലക്കയറ്റം, കാര്‍ഷികമത്സ്യമേഖലകളിലെ പ്രതിസന്ധി, വിദ്യാഭ്യാസ വാണിജ്യവത്കരണം, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച,ഭഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സി.പി.എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ജനകിയ പ്രതിരോധം സംഘടിപ്പിച്ചത്.
http://www.madhyamam.com/news/365769/150811

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക