Image

ടീസ്റ്റയ്ക്കു മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

Published on 11 August, 2015
ടീസ്റ്റയ്ക്കു മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

   മുംബൈ: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെതല്‍വാദിനു മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സിബിഐ കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ടീസ്റ്റയും ഭര്‍ത്താവും രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു സിബിഐ മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തോടു കോടതി യോജിച്ചില്ല. രാജ്യത്തിനോ സംസ്ഥാനത്തിനോ അപകടകരമായതൊന്നും ഇരുവരും ചെയ്തിട്ടില്ലെന്നും അവര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും തടസം നില്‍ക്കുന്നവരല്ലെന്നും കോടതി നിരീക്ഷിച്ചു. 

ഫോര്‍ഡ് ഫൗണ്‌ടേഷനില്‍ നിന്നും വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണു ടീസ്റ്റക്കെതിരേ സിബിഐ കേസ് എടുത്തിരിക്കുന്നത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണു കേസ്. എന്നാല്‍ സിബിഐ എടുത്തിരിക്കുന്നതു കള്ളക്കേസാണെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദമ്പതികള്‍ കോടതിയില്‍ വാദിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക