Image

ഐ.ജി ടി.ജെ ജോസ് കോപ്പിയടിച്ചെന്ന് ഉപസമിതി റിപ്പോര്‍ട്ട്

Published on 11 August, 2015
ഐ.ജി ടി.ജെ ജോസ് കോപ്പിയടിച്ചെന്ന് ഉപസമിതി റിപ്പോര്‍ട്ട്

കോട്ടയം: ഐ.ജി ടി.ജെ ജോസ് എല്‍.എല്‍.എം പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് എം.ജി സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച കടലാസ് ഇന്‍വിജിലേറ്റര്‍ക്കു നല്‍കിയില്‌ളെന്നും പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനും സിന്‍ഡിക്കേറ്റുമായി ചര്‍ച്ച ചെയ്തതിനു ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഷീന ഷുക്കൂര്‍ അറിയിച്ചു. കോപ്പിയടിച്ചതായി കണ്ടെ ത്തിയതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ഐ.ജിയെ ഡീബാര്‍ ചെയ്യാന്‍ ഉപസമിതിക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.

എം.ജി. സര്‍വകലാശാല ഓഫ് ക്യാമ്പസായ കളമശേരി സെന്റ് പോള്‍സില്‍ എല്‍.എല്‍.എം പരീക്ഷ എഴുതിയ ഐ.ജി. ടി.ജെ ജോസ് കോപ്പിയടിച്ചെന്ന ഇന്‍വിജിലേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയെ എം.ജി സര്‍വകലാശാല അന്വേഷണത്തിനായി നിയോഗിച്ചത്. ഡെപ്യൂട്ടി റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട് ഐ.ജിക്ക് എതിരായിരുന്നു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ഏഴംഗ ഉപസമിതി ഇന്‍വിജിലേറ്റര്‍മാരില്‍ നിന്നും ഐ.ജിയില്‍ നിന്നും മൊഴി എടുത്തിരുന്നു. പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന 11 വിദ്യാര്‍ഥികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക