കോട്ടയം: സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തെ പരിഹസിച്ചു നടന് ജോയ് മാത്യു രംഗത്ത്. അവാര്‍ഡ് കിട്ടാത്തതില്‍ താന്‍ ശരിക്കും നിരാശനാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റില്‍ തനിക്കു ലഭിക്കേണ്ട അവാര്‍ഡുകള്‍ ഇവയാണെന്നു പരിഹാസപൂര്‍വം അദ്ദേഹം വിവരിക്കുന്നുമുണ്ട്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
അവാര്‍ഡ് കിട്ടാത്തതില്‍ ശരിക്കും നിരാശനായി ഞാന്‍. എനിക്ക് കിട്ടേണ്ടിയിരുന്ന അവാര്‍ഡുകള്‍ ഇവയായിരുന്നു.
തിരക്കഥ (എഴുതാത്തതിന്)
സംവിധാനത്തിന് (സംവിധാനം ചെയ്യാത്തതിന്)
ചമയം (ചമയമില്ലാത്തതിനു)
വസ്ത്രാലങ്കാരം (വസ്ത്രം കൊണ്ട് അലങ്കരിക്കാത്തതിനൂ)
അഭിനയത്തിന് (അഭിനയിക്കാത്തതുകൊണ്ട്)
ഗാനരചന (ഗാനം രചിക്കാത്തതിനു)
എന്നാല്‍ എന്റെ വക ഒരവാര്‍ഡ് രണ്ടു പേര്‍ക്കായി നല്കുന്നു: സദയം വീതിച്ചെടുത്താലും
മധുപാല്‍
സണ്ണി ജോസഫ്