Image

ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം

Published on 11 August, 2015
ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി ഹോക്കി താരം ശ്രീജേഷ് അടക്കമുള്ളവരെയാണ് ഇത്തവണ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ ഗോള്‍കീപ്പറായ ശ്രീജേഷ് ദേശീയ ടീമിന്‍െറ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ഏഷ്യാഡില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ നിര്‍ണായക പങ്കാണ് ശ്രീജേഷ് വഹിച്ചത്.

രോഹിത് ശര്‍മ (ക്രിക്കറ്റ്), എം.ആര്‍ പൂവമ്മ (അത് ലറ്റിക്സ്), ജീത്തു റായി (ഷൂട്ടിങ്), ദീപ കര്‍മാകര്‍ (ജിംനാസ്റ്റിക്സ്), മഞ്ജിത് പില്ലാര്‍, എം.അഭിലാഷ (കബഡി), ബജ്രംഗി (ഗുസ്തി), കെ. ശ്രീകാന്ത് എന്നിവരാണ് മറ്റു ജേതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക