Image

എന്‍.സി.സി. കേഡറ്റ് തോക്ക് വൃത്തിയാക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു

Published on 11 August, 2015
എന്‍.സി.സി. കേഡറ്റ് തോക്ക് വൃത്തിയാക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു
കോഴിക്കോട്: എന്‍.സി.സി. കേഡറ്റ് പരിശീലനത്തിനിടെ വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണയാണ് (19) മരിച്ചത്. കൊല്ലം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കൊളേജ് വിദ്യാര്‍ഥിയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്കില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം.  തോക്ക് വൃത്തിയാക്കുമ്പോള്‍ ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയാണെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലാണ് വെടിയേറ്റത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക