Image

പൊലീസ് മര്‍ദ്ദിച്ചെന്ന് യോഗേന്ദ്ര യാദവ്

Published on 11 August, 2015
പൊലീസ് മര്‍ദ്ദിച്ചെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ജന്തര്‍ മന്തറില്‍ നിന്നാണ് യാദവ് അറസ്റ്റിലായത്. കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച യാദവ്, തന്‍െറ വസ്ത്രം കീറിയതായുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനിലാണ് തനിക്ക് മര്‍ദ്ദനമേറ്റത്. ഞങ്ങള്‍ 96 പേരെ അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ എന്തു കുറ്റമാണ് ഞങ്ങള്‍ ചെയ്തതെന്ന് അറിയില്ല-യാദവ് ട്വിറ്ററില്‍ അറിയിച്ചു.

യാദവിന്‍െറ അറസ്റ്റിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വിമര്‍ശിച്ചു.  അവര്‍ അവിടെ സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അത് അവരുടെ മൗലികാവകാശമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക