Image

മുലായം സിങ് യാദവിന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ

Published on 11 August, 2015
മുലായം സിങ് യാദവിന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മുലായം സിങ് യാദവിന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെ മോദി അഭിനനന്ദിച്ചത്.


ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്തിന്‍െറ വളര്‍ച്ചയും വികസനവും മുരടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതെന്ന് സംശയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിനുശേഷം റൂഡി അറിയിച്ചു. 

  ഇനിയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണക്കുകയില്ല എന്നും മുലായം സിങ്  വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക