Image

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന്കോടിയേരി

Published on 11 August, 2015
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന്കോടിയേരി

തിരുവന്തപുരം: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച വികസനമാണ് സി.പി.എം നയം. പാര്‍ട്ടി അധികാരത്തിലുള്ള രാജ്യങ്ങളില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കാന്‍ സാധിക്കും. ചൈനീസ് അംബാസഡര്‍ പ്രകടിപ്പിച്ചത് അത്തരമൊരു അഭിപ്രായമാണെന്നും കോടിയേരി പറഞ്ഞു.

പ്രത്യയ ശാസ്ത്രത്തേക്കാള്‍ വികസനത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യു ചെങ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ദാരിദ്ര്യം പങ്കിടലല്ല കമ്യൂണിസം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാര്‍ഥ താത്പര്യങ്ങളല്ല ജന താത്പര്യമാണ് നോക്കേണ്ടതെന്നും ലി യു ചെങ് കൊച്ചിയില്‍ നടന്ന ഒരു സംവാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുകയാണ് സോഷ്യലിസം വഴി ലക്ഷ്യമിടുന്നത്-കോടിയേരി പറഞ്ഞു അത് കഴിയണമെങ്കില്‍ ഉല്‍പാദക ശക്തികളെ കെട്ടഴിച്ചുവിടണം. അതിന് സഹായകരമായ ഒരു സമ്പദ്ഘടനയാണ് ജനകീയ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലോകത്തില്‍ എല്ലായിടത്തും ഈ മാതൃക പ്രായോഗികമാക്കാന്‍ കഴിയില്ളെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക