Image

ആശങ്ക ഒഴിയുന്നില്ല, ഭൂമിയേറ്റെടുക്കല്‍ ബില്‍ അവതരണം നീട്ടി

Published on 10 August, 2015
ആശങ്ക ഒഴിയുന്നില്ല, ഭൂമിയേറ്റെടുക്കല്‍ ബില്‍ അവതരണം നീട്ടി
ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. ബില്ലിനെക്കുറിച്ചു പഠിക്കുന്ന സംയുക്‌ത സമിതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണിത്‌. നഷ്‌ടപരിഹാരം നല്‍കുന്നതിന്റെ മുന്‍കൂല പ്രാബല്യത്തെക്കുറിച്ചു സമിതിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണു റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ കഴിയാതെ പോയത്‌.

ബില്ലിലെ വിവാദ ഭേദഗതി വ്യവസ്‌ഥകളെല്ലാം ഒഴിവാക്കാന്‍ കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.ഭേദഗതികള്‍ക്കെതിരെ രാജ്യവ്യാപകമായുയര്‍ന്ന പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ഇത്‌.നഷ്‌ടപരിഹാരം, വ്യവസായ ഇടനാഴി, കര്‍ഷകരുടെ സമ്മതം, പദ്ധതി നടപ്പാക്കുന്നതിനുള്ള കാലയിളവ്‌ തുടങ്ങി പ്രധാന വിഷയങ്ങളിലെല്ലാം 2013ല്‍ കോണ്‍ഗ്രസ്‌ പാസാക്കിയ നിയമത്തിലെ വ്യവസ്‌ഥകള്‍ തന്നെ അംഗീകരിക്കാനായിരുന്നു തീരുമാനം.

സമിതിയില്‍ വിവാദ വ്യവസ്‌ഥകളെക്കുറിച്ചു വോട്ടെടുപ്പുണ്ടായാല്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കയും സര്‍ക്കാരിന്റെ പിന്മാറ്റത്തിനു കാരണമായി.

ബിജെപിയുടെ എസ്‌.എസ്‌. അലുവാലിയയാണു സമിതി അധ്യക്ഷന്‍. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്‌ച റിപ്പോര്‍ട്ട്‌ നല്‍കാനാണു പുതിയ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക