Image

രാഹുല്‍ ആര്‍. നായരെ എസ്‌സിആര്‍ബി എസ്പി സ്ഥാനത്തു നിന്നും നീക്കി

Published on 10 August, 2015
രാഹുല്‍ ആര്‍. നായരെ എസ്‌സിആര്‍ബി എസ്പി സ്ഥാനത്തു നിന്നും നീക്കി

  തിരുവനന്തപുരം: എസ്‌സിആര്‍ബി എസ്പി സ്ഥാനത്തു നിന്നും രാഹുല്‍ ആര്‍ നായരെ നീക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിക്കുന്ന ഉത്തരവിട്ടത്. ഐപിഎസുകാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണു നടപടി. ഐജി മനോജ് എബ്രഹാമിനെതിരേ രാഹുല്‍ ആര്‍. നായര്‍ പരാതി നല്‍കിയിരുന്നു. ഇ ബീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. സാമ്പത്തിക ക്രമക്കേടു കണ്‌ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നു ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സക്കറിയ ജോര്‍ജാണു പുതിയ എസ്‌സിആര്‍ബി എസ്പി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക