Image

മുഹമ്മദ് നവേദ് യാക്കൂബിനു സഹായം ചെയ്ത വ്യവസായിയെ പോലീസ് തെരയുന്നു

Published on 10 August, 2015
മുഹമ്മദ് നവേദ് യാക്കൂബിനു സഹായം ചെയ്ത വ്യവസായിയെ പോലീസ് തെരയുന്നു

 ശ്രീനഗര്‍/ ന്യൂഡല്‍ഹി: ഉധംപൂരില്‍ ബിഎസ്എഫിനെ ആക്രമിച്ച പാക്കിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനു സഹായങ്ങള്‍ ചെയ്തു കൊടുത്ത വ്യവസായിയെ പോലീസ് തെരയുന്നു. നവേദിനു സാമ്പത്തിക സഹായം നല്‍കിയ വ്യവസായിയെയാണ് പോലീസ് തെരയുന്നത്. ഇയാള്‍ ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നു അറിയുന്നു. 

നേരത്തെ നാവേദിനെ സഹായിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കുല്‍ഗാമില്‍നിന്നു സംറോളിയിലേക്കു തീവ്രവാദികളെ എത്തിച്ച ട്രക്ക് ഡ്രൈവര്‍, പുല്‍വാമയിലെ ബേക്കറി ഉടമസ്ഥന്‍ എന്നിവരാണു പിടിയിലായത്. 

ഇതിനിടെ നവേദ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താന്‍ അറിയാവുന്ന എല്ലാ വിവരങ്ങളും പറഞ്ഞു കഴിഞ്ഞു. ഇനിയൊന്നും പറയാനില്ലെന്നുമാണ് തുടരെ തുടരെയുള്ള ചോദ്യം ചെയ്യലില്‍ നവേദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദ്, സിയാല്‍ക്കോട്ട് ഭാഗത്തുള്ള സംസാര ഭാഷയാണ് നാവേദിന്റേതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്ച നവേദിനെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ അഞ്ചാം തീയതി നടന്ന ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക