Image

ഇറാനില്‍ പിടിയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ വിചാരണ പൂര്‍ത്തിയായി

Published on 10 August, 2015
ഇറാനില്‍ പിടിയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ വിചാരണ പൂര്‍ത്തിയായി
തെഹ്‌റാന്‍: ചാരപ്രവര്‍ത്തനമടക്കമുള്ള കുറ്റത്തിന് ഇറാനില്‍ അറസ്റ്റിലായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ വിചാരണ ഇറാന്‍ കോടതിയില്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. വിധി ഒരാഴ്ചക്കുള്ളിലുണ്ടാകുമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. വാഷിങ്ടണ്‍ പോസ്റ്റിന്റെ തെഹ്‌റാനിലെ ലേഖകന്‍ ജാസണ്‍ റസിയാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇറാനില്‍ തടവിലുള്ളത്. യു.എസ് വിദേശകാര്യ വകുപ്പും അന്താരാഷ്ട്ര മാധ്യമങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി നിരന്തര സമ്മര്‍ദവുമായി രംഗത്തുണ്ടായിരുന്നു. അദ്ദേഹം കുറ്റം നിഷേധിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക