Image

കൊല്ലത്ത് ഇരുന്നൂറോളം പൊലീസുകാര്‍ക്ക് വയറിളക്കവും ഛര്‍ദിയും

Published on 10 August, 2015
കൊല്ലത്ത് ഇരുന്നൂറോളം പൊലീസുകാര്‍ക്ക് വയറിളക്കവും ഛര്‍ദിയും
കൊല്ലം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ വനിതകള്‍ക്കുള്‍പ്പെടെ ഇരുന്നൂറോളം പൊലീസുകാര്‍ക്ക് വയറിളക്കവും ഛര്‍ദിയും. കൊല്ലത്ത് ഞായറാഴ്ച എസ്.എന്‍.ഡി.പി തെരഞ്ഞെടുപ്പ് നടന്ന എസ്.എന്‍ കോളജില്‍നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇഡ്ഡലിയും വടയും ഉച്ചക്ക് െ്രെഫഡ്‌റൈസും ചിക്കനും വൈകീട്ട് ചപ്പാത്തിയും ചിക്കനുമാണ് കഴിച്ചതെന്ന് പൊലീസുകാര്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ടതോടെ പലരും വീട്ടിലേക്ക് മടങ്ങി. 40ഓളം പൊലീസുകാരുടെ നില ഗുരുതരമാണ്. മിക്ക പൊലീസ് സ്‌റ്റേഷനിലും ഉന്നത ഉദ്യോഗസ്ഥരടക്കം തിങ്കളാഴ്ച ഡ്യൂട്ടിയിലത്തൊത്തതിനാല്‍ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റി. പലരും നാണക്കേട് ഓര്‍ത്ത് ഇക്കാര്യം പുറത്ത് പറഞ്ഞില്ല.
തെരഞ്ഞെടുപ്പ് സ്ഥലത്തുനിന്ന് ആഹാരം കഴിച്ച് വോട്ടിടാന്‍ വന്നവര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഫുഡ് കമ്മിറ്റി അംഗങ്ങളോട് ചൊവ്വാഴ്ച കമീഷണര്‍ ഓഫിസില്‍ ഹാജരാകാന്‍ സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശം നല്‍കി.

ഭക്ഷ്യ വിഷബാധയേറ്റ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ രണ്ടു പേരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക