Image

നല്ല സിനിമകള്‍ ചെയ്യുക ലക്ഷ്യം: നിവിന്‍പോളി, ആദ്യപുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം: നസ്‌റിയ

Published on 10 August, 2015
നല്ല സിനിമകള്‍ ചെയ്യുക ലക്ഷ്യം: നിവിന്‍പോളി, ആദ്യപുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം: നസ്‌റിയ
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്‌ പ്രചോദനമാന്നും, നല്ല സിനിമകള്‍ ചെയ്യുകയാണ്‌ ലക്ഷ്യമെന്നും നിവിന്‍ പോളി പറഞ്ഞു. പുരസ്‌കാരം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും ടഫ്‌ കഥാപാത്രമായിരുന്നു 1983ലേത്‌. സിനിമകള്‍ക്ക്‌ ലഭിച്ച അംഗീകാരങ്ങള്‍ അതിന്‍െറ സംവിധായകര്‍ക്കുള്ളതാണ്‌. സംവിധായകരായ എബ്രിഡ്‌ ഷൈനും അഞ്‌ജലി മേനോനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായും നിവിന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ നടി നസ്രിയ നസീം. പറഞ്ഞു. എനിക്ക്‌ ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്‌. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 'ബാംഗ്‌ളൂര്‍ ഡെയ്‌സ്‌, ഓം ശാന്തി ഓശാന' എന്നീ ചിത്രങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. സിനിമയിലേക്ക്‌ മടങ്ങിവരില്‌ളെന്ന്‌ പറയാനാവില്‌ളെന്നും നസ്രിയ മാധ്യമങ്ങളോട്‌ പറഞ്ഞു.
For full list of awardees:

resource and links:

http://www.keralafilm.com/images/2014/statefilmawards2014_fiction.pdf
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക