Image

ജീപ്പ് തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു.

Published on 10 August, 2015
ജീപ്പ് തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു.

ബെല്ലാരി: ബെല്ലാരിക്ക് സമീപം  ജീപ്പ് തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ രജിന്‍ രാജ്(23), സനോജ് വര്‍ഗീസ്(26) പത്തനംതിട്ട സ്വദേശി നിതിന്‍ കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. വഴിയിലെ കുഴിയില്‍ പെടാതിരിക്കാന്‍ ബെലെരോ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സാന്തര്‍ തോറനഹള്ളിയിലെ തടാകത്തിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഒളിവിലാണ്. ബെല്ലാരിയിലെ ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മരിച്ച മൂന്നു പേരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക