Image

സി.പി.എം.ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു

Published on 09 August, 2015
സി.പി.എം.ആര്‍.എസ്.എസ്.  സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
മട്ടന്നൂര്‍: നടുവനാട് സി.പി.എം.ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി വിപിന്‍രാജ് (28), ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയംഗം സജീഷ് (27)എന്നിവരെയാണ് വെട്ടേറ്റ് പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നടുവനാട് ചകിരി ഫാക്ടറിക്ക് സമീപത്ത് വെച്ചാണ് ഇവര്‍ക്കുനേരെ അക്രമമുണ്ടായത്.
ആര്‍.എസ്.എസ്. പ്രചാരക് ജിതേഷിന്റെ വീടിനുനേരെയാണ് രാത്രിയോടെ ബോംബേറുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക