Image

ഹിരോഷിമ, നാഗസാക്കി, യുദ്ധത്തിന്‌ എതിരേയുള്ള മുന്നറിയിപ്പ്‌: മാര്‍പാപ്പ

Published on 09 August, 2015
ഹിരോഷിമ, നാഗസാക്കി, യുദ്ധത്തിന്‌ എതിരേയുള്ള മുന്നറിയിപ്പ്‌: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: യുദ്ധം നിരാകരിക്കാനും കൂട്ടക്കുരുതിക്കുള്ള ആയുധങ്ങള്‍ നിരോധിക്കാനും മനുഷ്യരാശിക്കുള്ള സ്ഥിരമായ മുന്നറിയിപ്പാണ്‌ ഹിരോഷിമയിലും നാഗാസാക്കിയിലും 70 മുമ്പ്‌ അണുബോംബിട്ട സംഭവമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇന്നലെ ത്രികാലജപ പ്രാര്‍ഥനയ്‌ക്കുശേഷം വത്തിക്കാനില്‍ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും ഭീതിയുണര്‍ത്തുന്ന അത്യന്തം ദുഃഖകരമായ സംഭവമാണ്‌ രണ്‌ടിടത്തെയും അണുബോംബ്‌ സ്‌ഫോടനങ്ങള്‍. യുദ്ധവും അക്രമവും വേണ്‌ട, ചര്‍ച്ചയും സമാധാനവും വേണം എന്ന്‌ ഉച്ചത്തില്‍ പറയാന്‍ ലോകജനത തയാറാവണമെന്നു മാര്‍പാപ്പ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക