Image

ഹൂസ്റ്റണില്‍ അക്രമി എട്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി

Published on 09 August, 2015
ഹൂസ്റ്റണില്‍ അക്രമി എട്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി
ഹൂസ്റ്റണ്‍: ടെക്‌സസിലെ ഹൂസ്റ്റണില്‍ അക്രമി എട്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി. അക്രമി ഡേവിഡ്‌ കോണ്‍ലി(48) പിന്നീട്‌ പോലീസിന്‌ കീഴടങ്ങി.
പ്രദേശിക സമയം ശനിയാഴ്‌ച രാത്രി ഒമ്പതിനു അയല്‍ക്കാര്‍ വഴി സംഭവം അറിഞ്ഞെത്തിയ പോലീസ്‌ വീട്‌ വളയുകയായിരുന്നു. ജനാലയിലൂടെ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്‌ടതോടെ വീടിനുള്ളിലേക്ക്‌ ഇരച്ചുകയറാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും അക്രമി വെടിയുതിര്‍ത്തതോടെ ശ്രമം ഉപേക്ഷിച്ചു. ഒരു മണിക്കൂറിന്‌ ശേഷം അക്രമി സ്വയം കീഴടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാളായ ഇയാളുടെ മുന്‍ കാമുകി വലെറി ജാക്‌സണോടുള്ള വ്യക്തി വൈരാഗ്യമാണ്‌ കൂട്ടക്കൊലയില്‍ കലാശിച്ചതെന്നു പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക