Image

സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നു: ചെന്നിത്തല

Published on 09 August, 2015
സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളിലും വര്‍ഗീയ ശക്തികള്‍ സ്വാധീനം ചെലുത്തുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയാണ്. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ശക്തികള്‍ വലിയ പങ്ക് വഹിച്ചു എന്ന് മനസിലാക്കാനായിട്ടുണ്ട്. എല്ലാ മതക്കാരും ഒരു പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, കേരളത്തിലെ ആ സാമുദായിക സൗഹാര്‍ദ്ദം ഇതുവരെ ഇല്ലാത്ത തരത്തില്‍ വെല്ലുവിളിക്കപ്പെടുന്നതായി തോന്നുന്നു.

Join WhatsApp News
പാഷാണം 2015-08-09 11:41:37
വര്‍ഗീയ  സക്തി  നിമിത്തം  അല്ലെ  പോലീസ് മന്ത്രി  പദവി കിട്ടിയത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക