Image

ഡല്‍ഹി എയിംസില്‍ ഡോക്‌ടര്‍മാരുടെ സെമിനാറില്‍ തത്സമയ ശസ്‌ത്രക്രിയ നടത്തിയ രോഗി മരിച്ചു

Published on 09 August, 2015
ഡല്‍ഹി എയിംസില്‍ ഡോക്‌ടര്‍മാരുടെ സെമിനാറില്‍ തത്സമയ ശസ്‌ത്രക്രിയ നടത്തിയ രോഗി മരിച്ചു
ഡല്‍ഹി: ഡോക്‌ടര്‍മാരുടെ സെമിനാറില്‍ തത്സമയ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ രോഗി മരിച്ചു. ഡല്‍ഹി എയിംസും ആര്‍മി റിസേര്‍ച്ച്‌ ആന്‍ഡ്‌ റഫറല്‍ ആശുപത്രിയും ചേര്‍ന്നാണു സെമിനാര്‍ നടത്തിയത്‌. ജപ്പാന്‍കാരനായ ഡോ.ഗോറോ ഹോണ്‌ടയാണു ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയത്‌. അര്‍ബുദരോഗ ബാധിതനായ ശോഭാ റാമാണു (62) മരിച്ചത്‌.

കരളിനു രോഗം ബാധിച്ച ശോഭാറാമിനെ അര്‍ബുദം നീക്കംചെയ്യുന്നതെങ്ങനെയെന്ന തത്സമയ ഡെമോയ്‌ക്കു വിധേയനാക്കി. അര്‍ബുദം നീക്കം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ രോഗിക്കു രക്‌തസ്രാവം ഉണ്‌ടായി. രക്തസ്രാവം അനിയന്ത്രിതമായതിനെത്തുടര്‍ന്നു രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതു മണിക്കൂറാണു ശസ്‌ത്രക്രിയയ്‌ക്ക്‌ എടുത്തത്‌.

അതിനിടെ ശോഭാറാമിന്റെ മരണം ചികിത്സാ പിഴവാണെന്നു ബന്ധുക്കള്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക