Image

യാക്കൂബ്‌ മേമനെ അനുകൂലിച്ച്‌ വാര്‍ത്ത: എന്‍ഡിടിവി അടക്കം മൂന്ന്‌ ചാനലുകള്‍ക്ക്‌ നോട്ടീസ്‌

Published on 08 August, 2015
യാക്കൂബ്‌ മേമനെ അനുകൂലിച്ച്‌ വാര്‍ത്ത: എന്‍ഡിടിവി അടക്കം മൂന്ന്‌ ചാനലുകള്‍ക്ക്‌ നോട്ടീസ്‌
ന്യൂഡല്‍ഹി: യാക്കൂബ്‌ മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച്‌ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്‌ത എന്‍ഡിടിവി അടക്കം മൂന്ന്‌ ചാനലുകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചു. യാക്കൂബ്‌ മേമന്റെ വധശിക്ഷയ്‌ക്കു ശേഷം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും രാഷ്‌ട്രപതിയെയും അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന്‌ ആരോപിച്ചാണ്‌ ചാനലുകളോട്‌ വിശദീകരണം ആവശ്യപ്പെട്ടത്‌

എന്‍ഡിടിവി, എബിപി ന്യൂസ്‌, ആജ്‌ തക്‌ എന്നീ ചാനലുകള്‍ക്കാണ്‌ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ നോട്ടീസ്‌ നല്‌കിയിരിക്കുന്നത്‌. . ചാനലുകളില്‍ നിന്നു ലഭിക്കുന്ന മറുപടി ആഭ്യന്തര-വിദേശകാര്യ-പ്രതിരോധവകുപ്പുലെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും.

അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീലിന്റെയും യാക്കൂബിന്റെ അഭിഭാഷകന്റെയും അഭിമുഖങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തിരുന്നു. രാജ്യത്തെ സംപ്രേഷണ മാനദണ്ഡം സംബന്ധിച്ച 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌ നിയമത്തിനു കീഴിലുള്ള 1 (ഡി), 1(ജി), 1(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ ചാനല്‍ ഉടമകള്‍ക്കു സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക