Image

ജാര്‍ഘണ്ടില്‍ അഞ്ച്‌ ദുര്‍മന്ത്രവാദിനികളെ നാട്ടുകാര്‍ കൊലപ്പെടുത്തി

Published on 08 August, 2015
ജാര്‍ഘണ്ടില്‍ അഞ്ച്‌ ദുര്‍മന്ത്രവാദിനികളെ നാട്ടുകാര്‍ കൊലപ്പെടുത്തി
റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിവന്ന അഞ്ചു സ്‌ത്രീകളെ അക്രമാസക്തരായ നാട്ടുകാര്‍ കൊലപ്പെടുത്തി. കാനിയ വില്ലേജിലെ മയാതോളിയിലാണു സംഭവം. ദുര്‍മന്ത്രവാദിനികള്‍ക്ക്‌ ഒത്താശ ചെയ്‌തതിന്‌ 20 പേരെ അറസ്റ്റ്‌ ചെയ്‌തു. നാലു ദിവസംമുമ്പ്‌ നാട്ടില്‍ ഒരു പിഞ്ചുകുഞ്ഞു കൊലചെയ്യപ്പെട്ട സംഭവത്തെത്തുടര്‍ന്നാണു നാട്ടിലെ ദുര്‍മന്ത്രവാദിനികളെക്കുറിച്ചു പുറംലോകമറിഞ്ഞത്‌. കുട്ടിയെ കൊലപ്പെടുത്തിയ ഇത്‌വാര ദേവിയെ വീട്ടിനുള്ളില്‍നിന്നു വലിച്ചിഴച്ചു റോഡിലെത്തിച്ചാണു വധിച്ചത്‌. ഇവര്‍ പറഞ്ഞതു പ്രകാരം വീട്ടിലുണ്‌ടായിരുന്ന നാലുപേരെകൂടി നാട്ടുകാര്‍ കൊലപ്പെടുത്തിയെന്നു റാഞ്ചി മേഖല ഡിഐജി അരുണ്‍കുമാര്‍ സിംഗ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക