Image

കേരളാ എക്സ്പ്രസില്‍ മൂന്നംഗ കുടുംബത്തിന് നേരെ കവര്‍ച്ചയും ആക്രമണവും

Published on 08 August, 2015
കേരളാ എക്സ്പ്രസില്‍ മൂന്നംഗ കുടുംബത്തിന് നേരെ കവര്‍ച്ചയും ആക്രമണവും

കോട്ടയം: തിരുവനന്തപുരം- ന്യൂഡല്‍ഹി കേരളാ എക്സ് പ്രസില്‍ മൂന്നംഗ കുടുംബത്തിന് നേരെ കവര്‍ച്ചയും ആക്രമണവും. ആക്രമണത്തില്‍ കൊല്ലം കല്ലമ്പലം സ്വദേശി ഹയറുന്നിസ (35)ക്കും ഭര്‍ത്താവ് മുഹമ്മദ് നിസാറിനും പരിക്കേറ്റു. ഹയറുന്നിസയുടെ തലക്കും നിസാറിന് മുഖത്തിനുമാണ് പരിക്കേറ്റത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്കുശേഷം മൂന്നരയോടെ കോട്ടയം കുറുപ്പുന്തറക്കും കോതനെല്ലൂരിനും ഇടയില്‍വെച്ചായിരുന്നു രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.

കവര്‍ച്ച നടത്തിയ രണ്ട് പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. കുറുപ്പുന്തറയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

എന്‍ജിന് പിന്നിലെ അംഗപരിമിതരുടെ കോച്ചിലാണ് ഹയറുന്നിസയും ഭര്‍ത്താവും ആറു വയസുകാരന്‍ മകനും അടങ്ങിയ കുടുംബം പിറവം റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തത്. മൊബൈല്‍ ഫോണും 300 രൂപയും ബാഗുമാണ് അക്രമികള്‍ മോഷ്ടിച്ചത്. കവര്‍ച്ചാസംഘം അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

കുറുപ്പുന്തറ റെയില്‍വേ സ്റ്റേഷന്‍െറ ഒൗട്ടറില്‍ ക്രോസിങ്ങിനായി ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്താവാം അക്രമികള്‍ കോച്ചില്‍ കയറിയതെന്ന് ലോകോ പൈലറ്റ് രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് അക്രമസംഭവം അറിഞ്ഞതെന്നും രാജേന്ദ്രന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക