Image

കേരള എക്‌സ്പ്രസ്സില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച

Published on 08 August, 2015
കേരള എക്‌സ്പ്രസ്സില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച
കോട്ടയം: കേരള എക്‌സ്പ്രസ്സില്‍ അക്രമി സംഘം കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. അക്രമിയില്‍ നിന്നും തലക്ക് അടിയേറ്റ വീട്ടമ്മ അബോധാവസ്ഥയിലായി.

സംഘത്തില്‍ തമിഴ്‌നാട്ടുകാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ചങ്ങല വലിച്ച രക്ഷപ്പെട്ട ഇവരിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കല്ലമ്പലം സ്വദേശി മുഹമദ്ദ് നാസിമും കുടുംബവുമാണ് കവര്‍ച്ചക്ക് ഇരയായത്. ബാഗും മൂവായിരം രൂപയും മൊബൈല്‍ ഫോണുകളും അക്രമി സംഘം കൊണ്ടുപോയി. നാസിമിന്റെ ഭാര്യ ഹൈറുനീസക്കാണ് പരിക്കേറ്റത്.

ഏറ്റുമാനൂരില്‍ നിന്നാണ് അക്രമികള്‍ ട്രെയിനില്‍ കയറിയതെന്ന് ആക്രമണത്തിന് ഇരയായ മുഹമദ്ദ് നിസാം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക