Image

നെഹറു ട്രോഫി വള്ളംകളി: ജവഹര്‍ തായങ്കരി ജേതാവ്‌

Published on 08 August, 2015
നെഹറു ട്രോഫി വള്ളംകളി: ജവഹര്‍ തായങ്കരി ജേതാവ്‌
ആലപ്പുഴ: പുന്നമടക്കായലില്‍ നടന്ന  നെഹറു ട്രോഫി വള്ളംകളിയില്‍  നാലാം തവണ ജവഹര്‍ തായങ്കരി ജേതാവ്‌. മഹാദേവിക്കാട് തെക്കേതില്‍ ചുണ്ടന് രണ്ടാം സ്ഥാനം. മത്സരവിഭാഗത്തില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങളാണ് മാറ്റുരച്ചത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ 11.30നാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് കേന്ദ്ര ഷിപ്പിങ് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വള്ളംകളി ഉദ്ഘാടന ചെയ്തു. എ.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ ഉത്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന ശേഷം മാസ്ഡ്രില്‍ നടന്നു. ഇതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക