Image

സ്മൃതി ഇറാനിക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

Published on 08 August, 2015
സ്മൃതി ഇറാനിക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്കുനേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസിലെ യുവാക്കള്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനെ സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തടയുന്നതില്‍ പോലീസ് വീഴ്ചവരുത്തിയെന്ന് ബി.ജെ.പി ആരോപിച്ചു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരായ ആരോപണം തെളിയിക്കണമെന്ന വെല്ലുവിളി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സ്മൃതി ഇറാനി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക