Image

ടൈഗര്‍ മേമന്‍െറ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ല: മുംബൈ പൊലീസ്

Published on 08 August, 2015
ടൈഗര്‍ മേമന്‍െറ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ല: മുംബൈ പൊലീസ്

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ ഉമ്മയെ ഫോണില്‍ വിളിച്ച് സഹോദരന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന്‌ മുംബൈ പൊലീസ്. യാക്കൂബിനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുമുമ്പ് ഉമ്മയുമായി ടൈഗര്‍ നടത്തിയ സംഭാഷണം മുംബൈ പൊലീസിലെ ഒരു വിഭാഗം ചോര്‍ത്തിയെന്നായിരുന്നു ‘ഇക്കണോമിക് ടൈംസ്’ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാറും മുംബൈ പൊലീസും പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക