Image

തിയേറ്ററില്‍ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഹോംസിനു ആജീവനാന്ത തടവ്‌

Published on 08 August, 2015
തിയേറ്ററില്‍ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഹോംസിനു ആജീവനാന്ത തടവ്‌

ന്യൂയോര്‍ക്ക്: കോളറാഡോയിലെ അറോറയില്‍ 2012ല്‍ സിനിമാ തിയേറ്ററില്‍ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ജെയിംസ് ഹോംസിനു  പരോളില്ലാത്ത ആജീവനാന്ത തടവ്‌.  ബാറ്റ്മാന്‍ പരമ്പരയിലെ 'ദ ഡാര്‍ക്ക് നൈറ്റ് റൈസസി'ന്‍്റെ പ്രദര്‍ശനത്തിനിടെ സെഞ്ച്വറി 16 മൂവി തിയേറ്ററിനുള്ളില്‍ മുഖംമൂടിധരിച്ചത്തെിയ ഹോംസ് 12 പേരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഹോംസിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന അഭിഭാഷകന്‍െറ വാദം തള്ളിയ കോടതി പ്രതി പരമാവധി  ശിക്ഷ അര്‍ഹിക്കുന്നു എന്ന് വ്യക്തമാക്കി.

  പുകബോംബ് എറിഞ്ഞ പ്രതി  എമര്‍ജന്‍സി വാതിലിലൂടെ അകത്തേക്കു പാഞ്ഞുകയറി  നിറയൊഴിക്കുകയായിരുന്നു.  70 പേര്‍ക്കു പരിക്കേറ്റിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക