Image

മൂന്ന് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

Published on 08 August, 2015
മൂന്ന് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി:  അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ കൂട്ടാളി ഛോട്ടാ ഷക്കീലിന്‍െറയും മേമന്‍െറ അഭിഭാഷകന്‍െറയും അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത  എ.ബി.പി ന്യൂസ്, എന്‍.ഡിടി.വി 24x7, ആജ് തക് എന്നീ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്.  നോട്ടീസില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റിയതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീലും മേമന്‍െറ അഭിഭാഷകനും പ്രതികരിച്ചത്. ഛോട്ടാ ഷക്കീലിന്‍െറ ടെലിഫോണ്‍ അഭിമുഖമാണ് എ.ബി.പി ന്യൂസ്, ആജ് തക് ചാനലുകള്‍ സംപ്രേഷണം ചെയ്തത്.

യാക്കൂബ് നിഷ്കളങ്കനാണെന്ന് പറഞ്ഞ ഛോട്ടാ ഷക്കീല്‍, നീതി ലഭിക്കില്ളെന്നും കോടതിയെ വിശ്വാസമില്ളെന്നും വ്യക്തമാക്കിയിരുന്നു. വധശിക്ഷ അവസാനിപ്പിച്ച രാജ്യങ്ങളെക്കുറിച്ചുള്ള മേമന്‍െറ അഭിഭാഷകന്‍െറ അഭിമുഖമാണ് എന്‍.ഡിടി.വി സംപ്രേഷണം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക