Image

ആനവേട്ടക്കേസിലെ പ്രതികള്‍ക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മൂന്നാംമുറ

Published on 07 August, 2015
ആനവേട്ടക്കേസിലെ പ്രതികള്‍ക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മൂന്നാംമുറ

കൊച്ചി: ആനവേട്ടക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മൂന്നാംമുറയെന്ന് പരാതി. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് കീഴടങ്ങിയ പ്രതി സുകുവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. വൈദ്യപരിശോധന റിപ്പോര്‍ട്ട് പരിഗണിച്ച് അടിയന്തര ചികില്‍സ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഇപ്പോഴും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയാറായിട്ടില്ല. ചികില്‍സ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു. സുകുവിന് പരസഹായം കൂടാതെ ഇപ്പോള്‍ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആനവേട്ടകേസുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്കും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക