Image

ഹരിയാനയില്‍ മതില്‍ തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു

Published on 07 August, 2015
ഹരിയാനയില്‍ മതില്‍ തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ തകര്‍ന്നുവീണ് 10 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ മഹേന്ദ്രഗഡ് ജില്ലയിലെ ഒരു ക്രഷര്‍ യൂണിറ്റിലെ മതിലാണ് തകര്‍ന്നുവീണത്. തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

അപകടം നടക്കുന്ന സമയത്ത് 50ല്‍ അധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ചണ്ഡീഗഡില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹരിയാനഫരാജസ്ഥാന്‍ അതിര്‍ത്തി ഗ്രാമമായ ദൊലേരയിലാണ് സംഭവം. 

കനത്ത മഴ കാരണമാണ് മതില്‍ തകര്‍ന്നുവീണതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരിലും പരിക്ക് പറ്റിയവരിലും ഏറെ പേരും രാജസ്ഥാന്‍ നിന്നുള്ളവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക