Image

വാഹനം ഇടിച്ചു തെറിപ്പിച്ച എന്‍ജിനീയര്‍ റോഡരികില്‍ ചോര വാര്‍ന്ന് മരിച്ചു

Published on 07 August, 2015
വാഹനം ഇടിച്ചു തെറിപ്പിച്ച എന്‍ജിനീയര്‍ റോഡരികില്‍ ചോര വാര്‍ന്ന് മരിച്ചു

കല്ലമ്പലം: അമിത  വേഗതയില്‍ പാഞ്ഞു പോയ  വാഹനം ഇടിച്ചു തെറിപ്പിച്ച എന്‍ജിനീയര്‍ റോഡരികില്‍ ചോര വാര്‍ന്നൊലിച്ചു  മരിച്ചു. ചാവര്‍കോട് സ്വദേശി ശിവമംഗലത്ത് ഹാബിറ്റാറ്റ് എന്‍ജിനീയര്‍ ആയ അജയ ഘോഷ് (51)ആണ് മരിച്ചത്.  പ്രസിഡന്റ് മുക്കില്‍  താമസിച്ചു വരികയായിരുന്ന  അജയഘോഷ് ഇന്നലെ രാവിലെ ആറരയോടെ നടക്കാനിറങ്ങിയ ഉടനെ  അമിത വേഗയില്‍ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കുറ്റിക്കാട്ടിലേയ്ക്ക് തെറിച്ചു വീണതിനാല്‍  ഏറെ നേരം മറ്റുള്ളവര്‍  കണ്ടില്ല. പ്രഭാത സവാരിക്ക് വന്ന  രണ്ടുപേര്‍ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും ഞരക്കം കേട്ടതിനെ  തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചോര വാര്‍ന്ന് കിടക്കുന്ന അജയ ഘോഷിനെ കണ്ടത്.തുടര്‍ന്ന് അതുവഴി വന്ന കാറില്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും കൊണ്ട് പോകുന്നതിനിടെ മരിച്ചു. 

ഭാര്യ ജയന്തി,മകന്‍ അജേഷ് . സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 തിന് ചാവര്‍കോട് വീട് വളപ്പില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക