Image

മുല്ലപ്പെരിയാറില്‍ കേന്ദ്ര സേന വേണമെന്ന് മോദിയോട് ജയലളിത

Published on 07 August, 2015
മുല്ലപ്പെരിയാറില്‍ കേന്ദ്ര സേന വേണമെന്ന് മോദിയോട് ജയലളിത

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ ഔദ്യോഗിക വസതിയായ പൊയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യം ജയലളിത മോദിയുടെ മുന്പില്‍ ആവര്‍ത്തിച്ചു. ഡാമിന് ഭീകര ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ജയ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ നിന്ന് കേരളത്തെ പിന്തിരിപ്പിക്കണം. ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതും ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിന് ബലമേകുന്നതാണെന്നും ജയ ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്ര സേനയെ വിന്യസിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ മോദി വ്യക്തമായ ഉറപ്പുകളൊന്നും ജയയ്ക്ക് നല്‍കിയില്ലെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക