Image

ബംഗ്ലദേശില്‍ വീണ്ടും ബ്ലോഗര്‍ കൊല്ലപ്പെട്ടു; ഈ വര്‍ഷം കൊല്ലപ്പെടുന്ന നാലാമത്തെയാള്‍

Published on 07 August, 2015
ബംഗ്ലദേശില്‍ വീണ്ടും ബ്ലോഗര്‍ കൊല്ലപ്പെട്ടു; ഈ വര്‍ഷം കൊല്ലപ്പെടുന്ന നാലാമത്തെയാള്‍

ധാക്ക: മതതീവ്രവാദത്തിനെതിരെ ഓണ്‍ലൈനിലൂടെ പ്രതികരിക്കുന്ന ബംഗ്ലദേശ് ബ്ലോഗെഴുത്തുകാരന്‍ നിലോയ് ചാറ്റര്‍ജി (40) ധാക്കയിലെ തന്റെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ടു. ബംഗ്ലദേശില്‍ ഭീകരര്‍ ഈ വര്‍ഷം കൊലപ്പെടുത്തുന്ന നാലാമത്തെ ബ്ലോഗെഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് നിലോയ് ചാറ്റര്‍ജി.

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ തലവന്‍ ഇമ്രാന്‍ സര്‍ക്കര്‍ നിലോയ് ചാറ്റര്‍ജിയുടെ വധത്തെ അപലപിച്ചു. ബ്ലോഗെഴുത്തുകാരുടെ വധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവിജിത് റോയി, വാഷിക്യുര്‍ റഹ്മാന്‍, ആനന്ത ബിജോയ് ദാസ് എന്നിവരാണ് ബംഗ്ലദേശില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട ബ്ലോഗെഴുത്തുകാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക