Image

ജീവന് ഭീഷണിയുണ്ടെന്ന് പിടിയിലായ നവീദിന്‍െറ പിതാവ്

Published on 07 August, 2015
ജീവന് ഭീഷണിയുണ്ടെന്ന് പിടിയിലായ നവീദിന്‍െറ പിതാവ്

ഉധംപുര്‍:  ലശ്കറെ ത്വയ്യിബയില്‍ നിന്നും പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ മുഹമ്മദ് നവീദിന്‍െറ പിതാവ് മുഹമ്മദ് യാക്കൂബ്. ലശ്കറും സൈന്യവും തങ്ങളുടെ പിന്നാലെയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും യാക്കൂബ് വെളിപ്പെടുത്തിയതായി ഹിന്ദുസ്താന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് നവീദ് യാക്കൂബ് പാകിസ്താന്‍ പൗരനല്ളെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് സയ്യിദ് ഖാസി ഖലീലുല്ല പറഞ്ഞു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം പാകിസ്താനുമേല്‍ ആരോപിക്കുന്നത് ശരിയല്ല.

ജീവന് ഭീഷണിയുണ്ടെന്ന് പിടിയിലായ നവീദിന്‍െറ പിതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക