Image

കോണ്‍ഗ്രസ് എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം: വെങ്കയ്യ നായിഡു

Published on 07 August, 2015
കോണ്‍ഗ്രസ് എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എസ്.വെങ്കയ്യനായിഡു. പക്ഷെ അതിന് മുമ്പ് അവര്‍ ലോക സഭാ സ്പീക്കറെ കണ്ട് സഭാനടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോവാന്‍ സഹകരിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും നായിഡു ആവശ്യപ്പെട്ടു. 

സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡുവിന്റെ പ്രതികരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക