Image

സുഷമയും കുടുംബവും ലളിത് മോദിയില്‍ നിന്നു പണം വാങ്ങി: രാഹുല്‍ ഗാന്ധി

Published on 07 August, 2015
സുഷമയും കുടുംബവും ലളിത് മോദിയില്‍ നിന്നു പണം വാങ്ങി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. സുഷമയും ഭര്‍ത്താവും കുടുംബവും മോദിയില്‍ നിന്നു പണം വാങ്ങിയെന്നും, എത്ര രൂപ വാങ്ങിയെന്ന് അവര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വളരെ രഹസ്യമായാണു സുഷമ മോദിയെ സഹായിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞില്ല. സഹായത്തിനു പാരിതോഷികമായി വലിയ തുക സുഷമയ്ക്കു മോദി നല്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക